കൊൽക്കത്ത: പശ്ചിമ ബംഗാൾ സംഘർഷത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രെട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രീ ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്താനാണ് നിർദേശം.
നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും പശ്ചിമ ബംഗാളിൽ തൃണമൂൽ-ബി ജെ പി പ്രവർത്തകർ തമ്മിലുള്ള സംഘർഷ അവസ്ഥ മാറിയിട്ടില്ല.
















