ന്യൂഡൽഹി: കോവിഡ് രോഗിയെ ആംബുലൻസിലേക്ക് മാറ്റാൻ അമിത ചാർജ ഈടാക്കിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് രോഗികളെ കൊണ്ട് പോകുന്നതിന് രണ്ടു മുതൽ മൂന്നിരട്ടി വരെ അധികചാർജ് ഇയാൾ ഈടാക്കിയിരുന്നതായി പോലീസ് പറയുന്നു.ഗുരുഗ്രമിൽ നിന്നും ലുധിയാനയിലേക്ക് ഒരു രോഗിയെ മാറ്റാൻ 1.20 ലക്ഷം രൂപ ഈടാക്കിയതിനാണ് അറസ്റ്റ്.
കാർഡിയകെയർ ആംബുലൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ആംബുലൻസ് സർവീസ് കമ്പനി നടത്തിയ മിമോ കുമാറാണ് അറസ്റ്റിലായത്.കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച അമൻദീപ് കൗറിൽ നിന്നുമാണ് അമിത പണം ഈടാക്കിയത്.
















