ബെയ്‌ജിങ്: ചൈനീസ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടനാ. ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫോമിനാണ് ഡബ്ല്യൂ എച്ച് ഒ അനുമതി നൽകിയത്.ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിനാണ് ഇത്.
18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വീതം സ്വീകരിക്കാം.ബെയ്‌ജിങ് ഇൻസ്റ്റിട്യൂട്ട് ഓഫ് ബയോലിജിക്കൽ പ്രോഡക്ട് ആണ് വാക്‌സിൻ വികസിപ്പിച്ചത്.
















