ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്.
ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
















