ന്യൂഡൽഹി; പ്രമുഖ സിത്താർ വാദകൻ പ്രതീക ചൗധരി അന്തരിച്ചു. കോവിഡ് ബാധയെ തുടർന്നാണ് അന്ത്യം. കോവിഡ് ലക്ഷണങ്ങളുമായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവും പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്.
അച്ഛന്റെ വിയോഗം അറിയിച്ചതും പ്രതീക ആണ്. ഇരുവരും ഒന്നിച്ച ആശുപത്രിയിൽ കഴിയുമ്പോഴാണ് അച്ഛന്റെ മരണം.എന്നാൽ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് പ്രതീക ആശുപത്രി വിട്ടിരുന്നു.
















