ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടകൾ തയാറാക്കിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് കണ്ടെത്തൽ.
മെയ് പകുതിയോടെ ഇന്ത്യയിൽ കേസുകൾ ഉയരുമെന്നാണ് നിലവിൽ സ്ഥിതിഗതികളിൽ മനസ്സിലായത്. ഇന്ത്യയിൽ ഇന്നലെ 4,12,262 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.എന്നാൽ കോവിഡ് മൂലം രാജ്യത്തെ ആശുപത്രികൾ നിറയുകയാണ്.
ഇത് മൂലം പല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യമുണ്ട്.കോവിഡ് അതിരൂക്ഷമായി തുടരുകയാണെങ്കിലും രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപെടുത്തുന്നതിനോട് പ്രധാനമന്ത്രിക്ക് തലപര്യമില്ല.
അതിനാലാണ് സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം ലോക്ക് ഡൗൺ ഏർപെടുത്താമെന്ന അദ്ദേഹം പറയാനുണ്ടായ കാരണവും.
















