ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് വനിതകൾ ഉൾപെടെ 34 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.
പുതിയ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഗവർണർ ബൻവാരിലാൽ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്. ജലവിഭവ വകുപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും. പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.
എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. വനിത, സാമൂഹിക ക്ഷേമവകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.
















