ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. നിലവില്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണുള്ളത. അഭിഭാഷകന് ദത്തമാനെയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അദാര്‍ പൂനാവാലയ്ക്ക് വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും സ്ഥാപങ്ങള്‍ക്കുമാണ് ഇസഡ് പ്ലസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വാക്സിന് ആവശ്യപ്പെട്ട് ഭീഷണിക്കോളുകള്‍ വരുന്നുണ്ടെന്ന് പൂനാവാല വ്യക്തമാക്കിയിരുന്നു.
കൊവിഷീല്‍ഡ് ഡോസിന് 300 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി സിആര്‍പിഎഫിന് ചുമതല കൈമാറിയത്.
















