കേരളത്തില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെ കേരളത്തിൽ മെയ് 8 മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയുടെ ശക്തമായ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടുമൊരു സമ്പൂർണ ലോക്ക്ഡൗൺ. ഇനിയും ഒരു ലോക്ക് ഡൌൺ കൂടി വരുന്നതോടെ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ എന്തെന്ന് മുന്നിൽ കണ്ടു കൊണ്ട് തന്നെയാകണം സർക്കാരിന്റെ ഈ അടച്ചിടൽ. എങ്കിലും സമ്പൂർണ ലോക്ക് ഡൌൺ അല്ലാതെ രോഗ വ്യാപനം തടയാൻ മറ്റ് ഭവിഷ്യത്തുകൾ ഇല്ല എന്ന് നമ്മൽ ഓരോരുത്തരും മനസിലാക്കണം.
കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ ബെഡുകളും നിറയുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിൽ എന്നത് എടുത്തു പറയേണ്ടതാണ്. ഈ സാഹചര്യത്തിലും രണ്ടറ്റം കൂട്ടി മുട്ടിച്ച് പോകുന്നത് നമ്മുടെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കഴിവ് തന്നെയാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇനിയങ്ങോട്ട് മുൻ കരുതലെടുത്തില്ലെങ്കിൽ ചികിത്സ കിട്ടാതെയോ ഓക്സിജന്റെ അപരാപ്തമൂലമോ നിരവധി ജനങ്ങൾ മരിക്കാനിടയാകും. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വരും ദിവസങ്ങളില്‍ സാഹചര്യം വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനതല ഓക്‌സിജന്‍ വാര്‍ റൂം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്നാണ് കേരള സര്‍ക്കാര്‍ അറിയിക്കുന്നത്.
കൊറോണ വൈറസിന്റെ അനിവാര്യമായ മൂന്നാം തരംഗത്തെക്കുറിച്ച് ഇന്നലെ കേന്ദ്രത്തിലെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകിയിരുന്നു.ആശുപത്രികളെ കീഴടക്കുകയും ആയിരക്കണക്കിന് പേർ മരിക്കുകയും ചെയ്ത പുതിയ സമ്മർദ്ദങ്ങളെ നേരിടാൻ വാക്സിനുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
കൊറോണയുടെ ഒന്നാം വരവിലെ ലോക്ക് ഡൌൺ സാഹചര്യമല്ല ഇത്തവണത്തേത് എന്നത് എടുത്തു പറയേണ്ടതില്ലല്ലോ. കൊറോണ വ്യാപനം അതി തീവ്രമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു ഒന്നാംഘട്ട ലോക്ക് ഡൗൺ. ആ സമയത്ത് വീട്ടിനുള്ളിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു വർത്തമാനം പറഞ്ഞിരുന്ന സാഹചര്യമല്ല ഇത്തവണത്തെ ലോക്ക് ഡൗണിൽ എന്നത് ശ്രെധിക്കണം. രോഗ വ്യാപനം തീവ്രമായ സാഹചര്യത്തിൽ പെട്ടന്നുള്ള ലോക്ക് ഡൗണിൽ വീട്ടിനുള്ളിൽ ഇരിക്കുന്ന ആർക്കൊക്കെ രോഗലക്ഷണങ്ങൾ ഉണ്ടെന്നു പറയാൻ കഴിയില്ല.അതുകൊണ്ട് വീടിനുള്ളിലും നമ്മൾ സുരക്ഷിതരാണോ എന്ന് പറയാൻ കഴിയില്ല. ഇറങ്ങിനടന്ന് ഇനിയും കൂടുതൽ വ്യാപനം ഉണ്ടാകേണ്ട എന്ന ഘട്ടത്തിലാണ് ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊറോണ വ്യാപനം ഇത്രയും വ്യാപ്തിയിലെത്തിയിട്ടും വെറുതെ ഓരോ കാര്യങ്ങൾ കണ്ടെത്തി പുറത്തിറങ്ങുന്നവരാണ് കൊറോണ വ്യാപനത്തിന്റെ പകുതി കാരണക്കാർ. പുറത്തിറങ്ങുന്നുവെങ്കിൽ തന്നെ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പോലീസിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ അഭിപ്രയങ്ങൾ പാലിക്കാൻ ഉള്ളത് തന്നെയാണ്. അതൊക്കെ നമുക്ക് വേണ്ടിയാണ് പറയുന്നത്. ഇത് വഴിയെല്ലാം കൊറോണ രോഗവ്യാപനം നമുക്ക് തടയാൻ കഴിയും. കൊറോണ മൂലം ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം കുറയുകയും തുടർന്ന് രോഗികൾക്ക് വേണ്ട മികച്ച സൗകര്യങ്ങൽ ആരോഗ്യ മേഖലക്ക് ശ്രെദ്ധയോടെ കൊടുക്കാനും കഴിയും.
ലോക്ക് ഡൌൺ പ്രഖ്യാപനം വനനത്തോടെ ആശങ്കയിലായ ഒരു കൂട്ടം ജനങ്ങൾ ഉണ്ട് കേരളത്തിൽ. ദിവസ വരുമാനക്കാരായവർ. ലോക്ക് ഡൗണിൽ എന്താകും അവരുടെ അവസ്ഥ എന്നതും ചോദ്യചിഹ്നമാണ്. അത്തരം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കൂടി കണക്കിലെടുത്താണ് സ്ഥിഗതികൾ ഇത്രയും വഷളായിട്ടും വീണ്ടുമൊരു ലോക്ക് ഡൗൺ കേരളത്തിൽ പ്രഖ്യാപിക്കാതിരുന്നത്. ഇനിയും ലോക്ക് ഡൌൺ പ്രഖ്യാപിച്ചില്ലെങ്കിൽ എല്ലാവരാലും കൊറോണയുടെ പിടിയിലാകും. ആളുകളുടെ തൊഴിൽ, ആഹാരം എന്നീ കാര്യങ്ങളിൽ ആശങ്ക പെടേണ്ട , എന്തെന്നാൽ ഇത് കേരളമാണ്. അതിജീവനത്തിന്റെ കഥകൾ ഏറെയുള്ള കേരളം.