രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ഇനി കാണുക പുതുമുഖങ്ങൽ. വകുപ്പുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന കരുത്തരായ പ്രതിഭകളാണ് പിണറായി സഭയിൽ വരേണ്ടതെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ ചർച്ചകളിൽ പ്രതിഫലിക്കുന്നത്. സിപിഎം മന്ത്രിമാരെ തീരുമാനിക്കുന്നത് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണ്. സിപിഐയുടേത് സംസ്ഥാന കൗണ്‍സിലണ് അന്തിമ തീരുമാനമെടുക്കുക. ഈ രണ്ട് കമ്മറ്റികളും ചേരും മുന്‍പ് തന്നെ മന്ത്രിമാരെ മാത്രമല്ല വകുപ്പുകള്‍ കൂടി പ്രഖ്യാപിക്കാനാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത്. ഘടകകക്ഷികൾക്കു മന്ത്രിമാരെ നൽകാൻ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്കു തയാറായേക്കും.
പുതിയ നിയമസഭയില്‍ സിപിഎമ്മിന് 68 ഉം സിപിഐക്ക് 17ഉം സീറ്റുകളുമാണുള്ളത്. ഒരു എംഎല്‍എ സ്ഥാനം മാത്രം ഉള്ള പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ ഈ പ്രതിസന്ധി എളുപ്പത്തില്‍ മറികടക്കാം. സി.പി.എമ്മില്‍ നിന്നും മുഖ്യമന്ത്രി പിണറായിക്കു പുറമെ എം.വി ഗോവിന്ദന്‍, കെ.കെ ശൈലജ, കെ.രാധാകൃഷ്ണന്‍ , വി.ശിവന്‍കുട്ടി , കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.നന്ദകുമാര്‍, , വീണ ജോര്‍ജ്, എം.ബി രാജേഷ് തുടങ്ങിയവരും പരിഗണനക്ക് വരും. സി.പി.ഐയില്‍ നിന്നും പി.പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, വാഴൂര്‍ സോമന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത.
ഇത്തവണയും ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിന് ലഭിക്കില്ല. ഇത്തവണ ഒരു വനിതാ മുഖ്യമന്ത്രിയെ നാടിനു സമ്മാനിക്കാൻ സിപിഎമ്മിനുള്ള മികച്ച ഒരവസരം തന്നെയാണിത്. അത് യാഥാർഥ്യമാകണമെങ്കിൽ പിണറായി തന്നെ മുന്നിൽ നിന്ന് വാദിക്കേണ്ടി വരും. കെ കെ ശൈലജക്ക് തന്നെയാകും ഇത്തവണയും ആരോഗ്യവകുപ്പ് നൽകുക. ആഭ്യന്തരം ആർക്കായിരിക്കും എന്നതിലും തീരുമാനമായിട്ടില്ല. ഇ.പി. ജയരാജൻ വ്യവസായ മന്ത്രി സ്ഥാനം ഒഴിയുന്നതോടെ രണ്ടാമനായി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യവസായ മന്ത്രിയായി എത്തുമെന്നാണ് പ്രതീക്ഷ. കെ.ബി.ഗണേഷ് കുമാറും ഇത്തവണ മന്ത്രിസഭയിലെത്തും. ടി.പി. രാമകൃഷ്ണന് എക്സൈസും മൊയ്തീനു വൈദ്യുതി വകുപ്പും ലഭിക്കാൻ തന്നെയാണ് പ്രതീക്ഷ.
കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായി തുടർന്നേക്കും. കേരള കോണ്‍ഗ്രസ്സിന് രണ്ട് മന്ത്രി സ്ഥാനം ലഭിച്ചാല്‍ റോഷി അഗസ്റ്റ്യനും ജയരാജും മന്ത്രിമാരാകാനാണ് സാധ്യത. സിപിഎം സെക്രട്ടേറിയേറ്റിൽനിന്ന് പി. രാജീവും കെ.എൻ. ബാലഗോപാലും മന്ത്രിമാരാകും. പി. രാജീവിനു ധനവും കെ.എൻ. ബാലഗോപാലിനു മരാമത്തും ലഭിക്കും. ഫിഷറീസ് വകുപ്പ് പി.പി. ചിത്തരഞ്ജനു ലഭിച്ചേക്കും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതോടെ തിരുവനന്തപുരത്തു നിന്നു വി.ശിവൻകുട്ടിക്കും സാധ്യതയുണ്ട്. കടകംപള്ളി സുരേന്ദ്രനെ സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കും.
കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇത്തവണ പുതുതായി ചില ഘടക കക്ഷികള്‍ കൂടി എത്തിയ സ്ഥിതിക്ക് അവര്‍ക്കും മന്ത്രി സ്ഥാനം നല്‍കേണ്ടി വരും. അതായത് നിലവിലെ 19 എന്നത് വര്‍ദ്ധിക്കുകയോ അതല്ലങ്കില്‍ നിലവിലെ അംഗസംഖ്യയില്‍ വിട്ടുവീഴ്ച ചെയ്യുകയോ വേണ്ടി വരും. മുസ്ലീം പ്രാതിനിത്യം കൂടി പരിഗണിക്കുമ്പോള്‍ മുഹമ്മദ് റിയാസിന് സാദ്യതയുണ്ട്.ഘടക കക്ഷികളുടെ മന്ത്രിമാര്‍ ഏതൊക്കെ ജില്ലകളില്‍ നിന്നാകും എന്നതു കൂടി പരിഗണിച്ചാകും മന്ത്രിമാരുടെ കാര്യത്തില്‍ സി.പി.എം അന്തിമ തീരുമാനമെടുക്കുക. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണെങ്കില്‍ എ.സി മൊയ്തീന്‍, എം.എം മണി, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് മാറി നില്‍ക്കേണ്ടി വരും. എന്നാൽ ഇവരെ മാറ്റി നിർത്തി മന്ത്രിസഭ രൂപീകരിക്കുക എന്നത് പ്രയാസമാണ്.