ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഗെയിം പബ്ജി ഇന്ത്യയില്‍ തിരിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ കമ്ബനിയായ ക്രാഫ്റ്റോണാണ് ഗെയിമിന്റെ പരിഷ്‌കരിച്ച രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ക്രാഫ്റ്റോണ്‍ കമ്ബനിയുടെ ഉപകമ്ബനിയാണ് പബ്ജി കോര്‍പ്പറേഷന്‍.
ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഇന്ത്യയില്‍ ഗെയിം അവതരിപ്പിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് കമ്ബനി രൂപം നല്‍കിയത്. ട്രിപ്പിള്‍ എ മള്‍ട്ടിപ്ലെയര്‍ ഗെയിമിങ് അനുഭവമാണ് ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പബ്ജി മൊബൈലിനെ സൈബര്‍ സുരക്ഷയുടെ പേരില്‍ ഇന്ത്യയില്‍ നിന്നു പുറത്താക്കിയത്. 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. എന്നാല്‍, അന്നുമുതല്‍ തിരിച്ചുവരാനുള്ള കടുത്ത ശ്രമത്തിലായിരുന്നു പബ്ജി നിര്‍മാതാക്കള്‍.
















