പത്തനംതിട്ട: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ചികിത്സാ വൈകിയ കോവിഡ് ബാധിതൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി എം കെ ശശിധരന്റെ മകൻ ധനീഷ് കുമാറാണ് മരിച്ചത്.
ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് സർക്കാർ ആശുപത്രിയെ സമീപിച്ചെങ്കിലും ഐ സി യു കിടക്കകൾ ഒഴിവില്ലെന്ന് പറഞ്ഞു. രോഗലക്ഷണങ്ങളെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ മാത്രം ആശുപത്രിയിൽ കിടത്തി ചികിത്സാ നൽകിയാൽ മതിയെന്ന് പറഞ്ഞു മടക്കിയയച്ചു.ഒരു ആഴ്ച വീട്ടിലായിരുന്നു. ഇന്നലെ പുലർച്ചെ സ്ഥിതി വഷളായി.
















