ന്യൂഡല്‍ഹി: ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ഇനി മുതല്‍ കോവിഡ് പരിശോധന വേണ്ടെന്ന് ഐസിഎംആര്‍. പുതുക്കിയ മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാറ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈല്‍ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.
അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. 2,02,82,833 ഉം പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 222408 പേര് കോവിഡ് ബാധിച്ച് മരിച്ചു.
















