വാഷിംങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിന്താങ്ങിയതോടെയാണ് വിലക്ക് നീട്ടിയത്.
ട്രംപിന് നല്‍കിയിരിക്കുന്ന സസ്പെന്‍ഷന്‍ പുനപരിശോധിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്നാണ്, ഫേസ്ബുക്ക് തീരുമാനിക്കുന്ന കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ബോര്‍ഡ് തങ്ങളുടെ ഉത്തരവില്‍ പറയുന്നു. ഭാവിയില്‍ അടക്കം ഉണ്ടാകുന്ന പ്രശ്നങ്ങളും, നിയമലംഘനത്തിന്‍റെ തോതും കണക്കിലെടുത്താണ് ഫേസ്ബുക്കില്‍ നിന്നും ട്രംപിനെ പുറത്താക്കിയത്, ഗുരുതരമായ നിയമലംഘനം നടന്നു എന്നതിനാല്‍ അതിന് തക്കതായ ശിക്ഷയാണ് ഇപ്പോള്‍ തുടരുന്നതെന്ന് ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
അമേരിക്കയിലെ വാഷിംങ്ടണ്‍ കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ജനുവരി 7നാണ് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
















