ജയ്പൂര്‍: കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന് പിന്നാലെ ചിതയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 34 കാരിയായ മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മധ്യപ്രദേശിലാണ് സംഭവം.
73കാരനായ ദാമോദര്‍ദാസ് ശര്‍ധയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. ഇതില്‍ ഇളയ മകളായ ചന്ദ്ര ശര്‍ദയാണ് പിതാവിന്റെ ചിതയിലേക്ക് എടുത്തു ചാടിയത്. 70ശതമാനം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ജോഥ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ ഇളയമകള്‍ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന്് കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസല്‍ പ്രേം പ്രകാശ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശവസംസ്‌കാര ചടങ്ങിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മകള്‍ നിര്‍ബന്ധിച്ചതായും പൊലീസ് പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ ഭാര്യ മരിച്ചത്.
















