ദുബായ്: ശക്തമായ പൊടിക്കാറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. എമിറേറ്റ്സ് റോഡിലാണ് 34 വാഹനങ്ങൾ കൂട്ടിയിടിച്ചത്.
ഷാര്‍ജ അല്‍ ഖുദ്റ പാലത്തിലായിരുന്നു അപകടം. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. എല്ലാ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി.
പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകട കാരണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രി.ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. പ്രതികൂല കാലാവസ്ഥകളില്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു
















