ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളായിരുന്നു ആവശ്യം. 55 സീറ്റുകള്‍ നേടിയാണ് ഡിഎംകെ സഖ്യം അധികാരം പിടിച്ചെടുത്തത്.
കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ മിന്നും വിജയം സ്വന്തമാക്കിയത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. അതേസമയം, എഐഎഡിഎംകെ സഖ്യത്തിന് 78 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. 55 സീറ്റുകളാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് നഷ്ടമായത്.
















