ലക്നൗ: വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് ബാധിതനായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. 50 വര്‍ഷം അതേ ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ജെകെ മിശ്രയാണ് മരിച്ചത്. 85 വയസായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ എസ്ആര്‍എന്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.
വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഡോക്ടര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം നല്കാന് ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇയാളുടെ ഭാര്യയും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്. ഭാര്യയ്ക്ക് മുന്നില്‍വച്ചാണ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 13നാണ് ഡോക്ടര്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായത്. മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നഗരത്തിലെ മറ്റ് ആശുപത്രികളിലെല്ലാം രോഗികള്‍ നിറഞ്ഞിരുന്നു. എസ്ആര്‍എന്‍ ആശുപത്രിയില്‍ നൂറോളം വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ നിന്നും രോഗിയെ മാറ്റാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു