ന്യൂഡല്‍ഹി: 48ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എന്‍വി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്തു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചടങ്ങില്‍ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണക്ക് കാലാവധി ഉണ്ടാകുക. അതേസമയം, സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാല്‍, ജമ്മു കശ്മീര്‍ , സിഎഎ – എന്‍ആര്‍സി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എന്‍ വി രമണ പരിഗണിക്കും.
Delhi: Justice NV Ramana takes oath as the new Chief Justice of India (CJI). He was administered the oath by President Ram Nath Kovind, at Rashtrapati Bhavan. pic.twitter.com/jDESeLZh2D
— ANI (@ANI)
April 24, 2021
















