നടിക്കെതിരെ അധിക്ഷേപ കമന്റ് ഇട്ടെന്ന് ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി നന്ദന വർമ്മ. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് നടി അറിയിച്ചത്. മോശം കമന്റിന് ക്ഷമ പറയുന്നതായും താരം പറഞ്ഞു.
എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.എന്റെ ഫേസ്ബുക് പേജിൽ വരുന്ന കമെന്റിനോ പോസ്റ്റുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും താരം. കമന്റ് മൂലം ആർക്കെങ്കിലും മാനസികമായി ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു,താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
















