അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് നാല് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 1928 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,614 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് ആകെ 4,91,423 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,75,012 പേരും ഇതിനോടകം രോഗമുക്തരായി. 1,545 കോവിഡ് മരണങ്ങളാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 14,866 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്
















