അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1531 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1810 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1652 പേര്‍ രോഗമുക്തി നേടി.
ഇന്നലെ നടത്തിയ 2,42,415 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,83,747 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,68,456 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 13,760 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
















