നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. നിതേഷാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 2020 ഏപ്രിലിലാണ് വിവാഹമുണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നീട്ടിവെക്കേണ്ടി വന്നു. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് ഉത്തര ചലച്ചിത്ര ലോകത്തേക്ക് ചുവട് വെക്കുന്നത്.