നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. വരുന്ന 5 വർഷങ്ങൾ കേരളത്തെ ആര് നയിക്കുമെന്നറിയാനുള്ള ചർച്ചകൾ സജീവമായിരിക്കെ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ 5 വർഷത്തെ ഭരണനേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ജനങ്ങൾ ഇനി ആർക്ക് വിധി എഴുതുമെന്ന് കണ്ടറിയണം.
സ്ഥാനാർഥി നിർണയ സമയത്തു തന്നെ തുടങ്ങിയ പ്രതിഷേധങ്ങളും അഭിപ്രായവ്യതാസങ്ങളും മുന്നണികളിൽ തുടക്കം മുതലേ പ്രകടമായിരുന്നു. തുടര്ഭരണം ലക്ഷ്യമിട്ടു ഇടത് സർക്കാർ നടത്തിയ പ്രചാരണങ്ങളും ഇടതുസർക്കാരിന്റെ ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി യുഡി എഫ് സ്ഥാനാർത്ഥികൾ നടത്തിയ പ്രചാരണങ്ങളും ഈ രണ്ടു മുന്നണികളെയും അട്ടിമറിച്ച് കേരളത്തിൽ സ്ഥായിയായ വേര് പിടിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നടത്തിയ പ്രചാരണങ്ങളും സ്ഥാനാർത്ഥികളുടെ വോട്ടു തേടൽ വേളയിൽ സജീവമായിരുന്നു.
വനിതാ പ്രാതിനിധ്യവും സെലിബ്രിറ്റികളുടെ സ്ഥാനാര്ഥിത്വവും ഏറെ ചർച്ചയാകപെട്ട തെരെഞ്ഞെടുപ്പ് തന്നെയാണ് ഇത്തവത്തെതു എന്നതിൽ സംശയമില്ല. എൽഡിഎഫിന് 15 വനിതാ സ്ഥാനാർത്ഥികൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ യുഡിഎഫിനു 12 വനിതാ സ്ഥാനാർത്ഥികളും ബിജെപിക്ക് 16 വനിതാ സ്ഥാനാർത്ഥികളും രംഗത്തുണ്ട്. ഇലെക്ഷൻ അടുക്കുന്ന വേളയിൽ തന്നെ സെലിബ്രിറ്റികളുടെ രാഷ്ട്രീയ ചുവടുമാറ്റവും ഏറെ ശ്രെധേയമായിരുന്നു. അത്തരത്തിൽ സെലിബ്രിറ്റി സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയവരും ഇത്തവണ മത്സരം കടുപ്പിക്കാനിറങ്ങുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിയായ നടൻ ധർമജൻ ബോൾഗാട്ടി, ബിജെപിയുടെ തിരുവനതപുരത്തേ സ്ഥാനാർഥി കൃഷ്ണകുമാർ, ചവറയിലെ ബിജെപി സ്ഥാനാർഥി വിവേക് ഗോപൻ, എന്നിവരും ഇവരിൽ ചിലർ. മത്സരത്തിൽ പുതുമുഖമല്ലെങ്കിലും ഇത്തവണയും രംഗത്തിറങ്ങുന്ന സുരേഷ് ഗോപി , മുകേഷ്, ഗണേഷ് കുമാർ എന്നിവരും ഏവർക്കും സുപരിചിതർ. കൂടാതെ പാലക്കാട് ബിജെപി സ്ഥാനാര്ഥിയാകുന്ന മെട്രോമാൻ ഇ ശ്രീധരന്റെയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രെദ്ധനേടിയ തവനൂരിൽ മത്സരിക്കുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്ഥിത്വവും ഏറെ ചർച്ചയായ വിഷയങ്ങളാണ്.
സ്ഥാനാർത്ഥിതം ലഭിക്കാതെ തല മൊട്ടയടിച്ച ലതിക സുഭാഷും വാളയാറിൽ ആത്മഹത്യാ ചെയ്ത കുട്ടികളുടെ അമ്മയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നതിൽ സംശയമില്ല. ശബരിമലയും സർക്കാരിന്റെ കിറ്റും ഇരട്ട വോട്ടും കൊലപാത രാഷ്ട്രീയങ്ങളും തുടങ്ങി എല്ലാ തെരെഞ്ഞെടുപ്പിലെയും പോലെ ചെറുതും വലുതുമായ നിരവധി ചർച്ചകൾക്കും കേരളം വേദിയായി.
അഭിപ്രായ സർവ്വേകൽ തുടര്ഭരണം തന്നെയാണ് സൂചിപ്പിക്കുന്നത്. എന്തായാലും കഴിഞ്ഞ സർക്കാരിന്റെ ക്ഷേമ പ്രവര്തനങ്ങൾ തുടര്ഭരണത്തിനു തുടക്കമാകുമോ അതോ പ്രതിപക്ഷത്തിന്റെ നിലനിൽപ്പിനു തുടക്കമാകുമോ എന്നറിയാൻ മെയ് 2 വരെ കാത്തിരിക്കണം.