മുംബൈ :ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു .അതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഡോക്ടർമാരുടെ നിർദേശപ്രകാരം മുന്കരുതലിന്റെ ഭാഗമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം പങ്ക് വച്ചത് .വീട്ടിലേക്ക് വേഗം തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീഷിക്കുന്നതായി താരം അറിയിച്ചു .പുതിയ ചിത്രം രാമസേതുവിന്റെ ഷൂട്ടിങിങ് ഇടയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
















