റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 410 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,834 ആയി.
366 പേർ രോഗമുക്തി നേടി. ആകെ 3,75,165 പേർ രോഗമുക്തരായി.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് പേർ മരിച്ചു. ആകെ മരണസംഖ്യ 6,618 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4051 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 617 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
















