സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇന്ന് അങ്ങനെയാകില്ലെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഇക്കൊല്ലത്തെ മഴക്കണക്ക് ആശങ്കപ്പെടുത്തുന്നതാണ്.
തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.
















