ന്യൂഡൽഹി :ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ് ആക്കിയത് ഗൗരവമേറിയ വിഷയമെന്ന സുപ്രീം കോടതി .ഇതുമായി ബന്ധപെട്ടു കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു .
ജാർഖണ്ഡിൽ നിന്നുള്ള ആദിവാസി യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി .ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് തന്റെ 11 വയസ്സുള്ള മകൾ മരിച്ചതായി ഹർജിയിൽ പറയുന്നു .റേഷൻ കാർഡുകൾ റദ് ആകുന്നതിനെ തുടർന്ന് പട്ടിണി മരണങ്ങൾ കൂടുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു .
എന്നാൽ റേഷൻ ലഭിക്കാത്തതു മൂലം പട്ടിണി മരണം ഉണ്ടാകുന്നു എന്ന വാദം തെറ്റ് ആണെന്ന് കേന്ദ്ര സർക്കാരിനും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി വാദിച്ചു .എന്നാൽ ഹർജിയിൽ വിശദമായ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും യു ഐ ഡി എ ഐയോടും ആവശ്യപ്പെട്ടു .