തിരുവനന്തപുരത്തെ ലോകപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം. ഇത് തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് കോവളം നിയമസഭാ നിയോജക മണ്ഡലം. തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാ മണ്ഡലമാണിത്.
കോൺഗ്രസ് പ്രവർത്തകനായ എം. വിൻസെന്റ് ആണ് കോവളത്തെ സിറ്റിംഗ് എംഎൽഎ . 2016 ലെ തെരെഞ്ഞെടുപ്പിൽ ജമീലാ പ്രകാശത്തെ 2615 വോട്ടിന് പരാജയപ്പെടുത്തിയാണ് പതിനാലാം നിയമസഭയിൽ എം. വിൻസെന്റ് അംഗമായത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എം വിൻസെന്ന്റ തന്നെയാണ് കോവളത്തെ സ്ഥാനാർത്ഥി.
നീലലോഹിതദാസന്‍ നാടാരെ ആണ് വിന്സന്റിനെതിരെ ജെഡിഎസ് നിർത്തിയിരിക്കുന്നത്. പുതുമുഖങ്ങളെ നിർത്തണമെന്ന ആവശ്യവും കോവളത്ത് ഉയർന്നിരുന്നു. മുതിര്‍ന്ന നേതാവ് നീലനെ തന്നെ മത്സരിപ്പിച്ചാല്‍ എല്ലാ തര്‍ക്കങ്ങളും തീരുമെന്ന വിശ്വാസത്തിലാണ് ജമീല പ്രകാശത്തിന് അവസരം നിഷേധിച്ച് അവിടേക്ക് നീലനെ കൊണ്ടുവന്നത്. ആറു തവണ കോവളത്ത് മത്സരിച്ച നീലന് 5 തവണയെയും വിജയം ഉറപ്പായിരുന്നു. നിലവില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ് നീലൻ.
നീലനെ മത്സര രംഗത്തിറക്കിയതോടെ ഇത്തവണ കോവളത്തെ മത്സരം ശക്തമാകും എന്ന് തന്നെയാണ് എൽഡിഎഫ്ന്റെ പ്രതീക്ഷ. നാടാർ സമുദായത്തിന് സ്വാധീനമുള്ള മേഖലയാണ് കോവളം. നാടാർ സമുദായങ്ങൾക്ക് ഒബിസി സംവരണം നൽകാനുള്ള തീരുമാനം ഇത്തവണ വോട്ടിന്റെ കാര്യത്തിൽ നീലന് ഗുണം ചെയ്യും. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ്നായിരുന്നു കോവളത്ത് ലീഡ്.
സഹതാപ തരംഗമുണ്ടാക്കി വോട്ടുപിടിക്കാൻ എം വിൻസെന്റ് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ മുൻ കാലങ്ങളിൽ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന ലോണില്‍ വാങ്ങിയ കാറും ഷീറ്റുമേഞ്ഞ വീടും വിൻസെന്റിന് വോട്ടായി മാറാൻ സാധ്യതയുണ്ടോ എന്നും ഉറപ്പില്ല. എന്തായാലും കോവളം ഇത്തവണ ആർക്ക് വളക്കൂറാകുമെന്ന് കാത്തിരുന്ന് കാണേണ്ടി ഇരിക്കുന്നു.