ചെന്നൈ: പ്രമുഖ തമിഴ് സംവിധായകൻ എസ്.പി ജനനാഥൻ (61) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കാഘതത്തെ തുടർന്നാണ് അദ്ദേഹം കുഴഞ്ഞ് വീണത്.
ഞായറാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. 2003 ൽ പുറത്തിറങ്ങിയ ഇയർകൈ ആണ് ആദ്യ സിനിമ. ഈ സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രത്തിന്റെ ജോലിയിലായിരുന്നു അദ്ദേഹമിപ്പോൾ. ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.
















