ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാല ആരംഭിച്ച് നടി പ്രിയങ്ക ചോപ്ര. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സംരംഭം ആരംഭിച്ച കാര്യം നടി വെളിപ്പെടുത്തിയത്. സോന എന്ന് പേര് നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ഭക്ഷണശാല ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക അറിയിച്ചു.
എന്നൊടൊപ്പം വളര്‍ന്ന രുചികള്ക്കൊരിടം എന്നാണ് പുതിയ ഭക്ഷണശാല സംബന്ധിച്ച് പ്രിയങ്കയുടെ കമന്റ്. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് നടത്തിയ പൂജയുടെ ചിത്രങ്ങളും പ്രിയങ്ക പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖ ഷെഫ് ആയ ഹരി നായികാണ് ഇന്ത്യൻ ഭക്ഷണശാലയ്ക്ക് രുചിക്കൂട്ട് പകരുന്നത്. ഹോട്ടൽ ശൃംഘലയുടെ ഉടമയായ മനീഷ് ഗോയലാണ് ഭക്ഷണശാല ആരംഭിക്കുന്നതിൽ പ്രിയങ്കയുടെ പങ്കാളി.