ബാഗ്ദാദ് :ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം .ചരിത്രത്തിൽ ആദ്യമായിട്ടാണ് മാർപാപ്പ് ഇറാഖ് സന്ദർശിക്കുന്നത് .15 മാസങ്ങൾക്ക് ശേഷമാണ് മാർപാപ്പ മൂന്നു ദിവസത്തെ വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നത് .മാർപാപ്പയുടെ സന്ദർശനത്തിന് സുരക്ഷ ഒരുക്കാൻ 10 ,000 സൈനികരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത് .
നിങ്ങൾ എല്ലാവരും സഹോദരന്മാരാണ് എന്ന വാക്യമാണ് സന്ദർശനത്തിന്റെ പ്രമേയം .പ്രാദേശിക സമയം രണ്ടു മണിക്ക് ബാഗ്ദാദിൽ അദ്ദേഹം എത്തും .തുടർന്നു ഇറാഖ് പ്രസിഡന്റ്, പ്രധാന മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും .
മൊസൂൾ അടക്കമുള്ള ആറു നഗരങ്ങളാണ് മാർപാപ്പ സന്ദർശിക്കുക .ഇറാഖിലെ പുരാതന ക്രൈസ്തവ സമൂഹത്തിനു സാന്ത്വനം പകരുകയാണ് സന്ദർശനത്തിന്റെ ലക്‌ഷ്യം .