മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീടുകളില്‍ റെയ്ഡ്. ആദായനികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്.
നിര്‍മാതാവും സംരംഭകനുമായ മധു വര്‍മ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തപ്സി പന്നു നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.