തേജ്പുര്: അസമിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അവര്‍ തേസ്പുരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് സി.എ.എയെ റദ്ദാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ചത്.
അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വര്‍ഷം മുമ്പ് 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ബിജെപി അതിനു പകരം നല്‍കിയത് സി.എ.എ ആണെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് എല്ലായിടത്തും പൗരത്വ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ബിജെപി സംസാരിക്കുന്നുണ്ടെങ്കിലും അസമില്‍ എത്തുമ്ബോള്‍ അവര്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് ഈ വിഷയം സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ ഭയക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുക്കെപ്പട്ടാല് വീട്ടാവശ്യങ്ങള്‍ക്ക് 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയില്‍ നിന്നും 365 ആക്കി ഉയര്‍ത്തുമെന്നും പ്രിയങ്ക പറഞ്ഞു. സി.എ.എ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ് രീതിയിലുള്ള പരമ്ബരാഗത ഷാള്‍ കഴുത്തിലണിഞ്ഞാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രചാരണത്തിനെത്തിയത്.
















