റിയാദ്: സൗദി അറേബ്യയിൽ 302 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ 286 പേർ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,78,002 ആയി. ഇതിൽ 3,68,926 പേർ സുഖം പ്രാപിച്ചു.
രോഗം ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 6505 ആയി.
നിലവില്‍ 2571 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 486 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.