ദോഹ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനും വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്തതിനും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കെതിരെയുമാണ് മന്ത്രാലയം കേസെടുത്തത്.
പിടിയിലായ 609 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും.