മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പത്തു ദിവസത്തിനുള്ളില്‍ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മറ്റൊരു ലോക്ഡൗണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ സൂചനയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 10ന് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 1 മുതല്‍ 9 വരെ പ്രതിദിനം 2500 എന്നതായിരുന്നു രോഗബാധിതരുടെ എണ്ണം. ഇതാണ് ആറായിരത്തിലേക്ക് കുത്തനെ കയറിയത് . എന്നാല്‍ ഈ ആഴ്ചയില്‍ മാത്രം പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 59,937 ആയി എന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. രോഗബാധിതരുടെ എണ്ണം പോലെ തന്നെ മരണപ്പെടുന്നവരുടെ എണ്ണത്തിലും മഹാരാഷ്ട്ര മുന്നിലാണ്. ഇന്നലത്തെ കണക്കില്‍ നൂറില്‍ 44 പേരും മഹാരാഷ്ട്രയിലാണ് മരണപ്പെട്ടത്. ഇതുവരെ ഇന്ത്യയിലെ 1,44,329 പേര്‍ മരണപ്പെട്ടപ്പോള്‍ അതിലെ 53,113 പേരും മഹാരാഷ്ട്രക്കാരാണ്.