കോവിഡ്-19 പകര്‍ച്ചവ്യാധി ഏതാണ്ട് എല്ലാ ബിസിനസുകളിലും, ഇന്ത്യയിലെ വന്‍ ഉപഭോഗ വിഭാഗങ്ങളിലെ എല്ലാ സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലും ഡിജിറ്റല്‍വല്‍ക്കരണം ത്വരിതപ്പെടുത്തി. ഈ മഹാമാരിയുടെ ഗുണഭോക്താവാണ് ഇ-ലേണിങ്ങ്. 3-4 വര്ഷമെടുക്കുമായിരുന്ന വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണം പകര്‍ച്ചവ്യാധിയോടെ 3-4 മാസം കൊണ്ട് നടപ്പിലായെന്ന് പറയേണ്ടിവരും. ഏറ്റവും പ്രധാനമായി, ഇ-ലേണിങ് ഇവിടെ നിലനില്ക്കാന് പോകുകയാണ്. കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് അയക്കുന്നതു സംബന്ധിച്ച് നടന്ന വോട്ടെടുപ്പില്‍ തല്ക്കാലം ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കും വരെയെങ്കിലും ഇ-ലേണിങ് തുടരട്ടെയെന്നാണ് ഭൂരിഭാഗം മാതാപിതാക്കളും അഭിപ്രായപ്പെട്ടത്. തങ്ങളുടെ കുട്ടികളും അധ്യാപകരും ഓണ്‍ലൈന്‍ പഠനവുമായി പൊരുത്തപ്പെട്ടുവെന്നും സ്കൂളുകള്‍ വീണ്ടും തുറന്നാലും ഇ-ലേണിങിന് മൂല്യാധിഷ്ഠിത പങ്കുണ്ടാകുമെന്നുമാണ് ചില കെ12 പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇ-ലേണിങ് മുഖ്യധാരയില്‍ വ്യാപകമാകുന്നതിന് അനുസരിച്ച് അത് നിയന്ത്രിക്കേണ്ടതിന് അത്യാവശ്യമായ പുതിയ ”ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ” കാര്യങ്ങള്‍ ഉയരുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് സമയത്തും അതിനുശേഷവും അക്കാദമികവും പാഠ്യേതരവും പൊതു പെരുമാറ്റ പ്രശ്നങ്ങള്‍ക്കും ബാധകമായ നിയമങ്ങളാണിവ. ഡിജിറ്റല്‍ മര്യാദകള്‍, ഹാജര്‍, ധാര്‍മ്മികത തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഡിജിറ്റല്‍ ഉള്ളടക്കം അല്ലെങ്കില്‍ ഇ-പഠന വിഭവങ്ങളാണ് ഉയര്‍ന്നുവരാന്‍ പോകുന്ന മറ്റൊരു പ്രധാന പ്രശ്നം. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇ-ഉള്ളടക്കങ്ങളുടെ സൃഷ്ടിയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. സ്കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം കൂടുതല്‍ പഠന സാമഗ്രികള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചു. പക്ഷെ എല്ലാം റെക്കോര്‍ഡ് ചെയ്ത ലെക്ച്ചറുകള്‍, അവതരണങ്ങള്‍, കേസ് പഠനങ്ങള്‍ തുടങ്ങിയവയാണ്. ഇ-ഉള്ളടക്കങ്ങള്‍ക്കായി ഒരുപാട് പണം മുടക്കുന്നുണ്ട്. പഠന വിഭവങ്ങളുടെ നിലവാരവും മൗലികതയും വ്യത്യസ്തമാണ്. അതുപോലെ തന്നെ വളര്‍ന്നു വരുന്ന ഈ-ലേണിങ് വിഭവങ്ങളുടെ സൈബര്‍ ലോകത്തിന് വിദ്യാര്‍ത്ഥികളും സജീവമായി സംഭാവന ചെയ്യുന്നുണ്ട്. ഇവിടെയാണ് പകര്‍പ്പവകാശ പ്രശ്നം ഉദിക്കുന്നത്. ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിജിറ്റല്‍ ടൂളുകള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു. പിന്നെ ഉള്ളടക്കങ്ങള്‍ നിറയ്ക്കുന്ന പണിയായിരുന്നു, ഇതില്‍ നിലവിലുള്ളതും ഒറ്റ രാത്രി കൊണ്ട് വികസിപ്പിച്ചെടുത്തതും ഉണ്ടായിരുന്നു. എന്നാല്‍ കൂടുതലും പൊതു ഡൊമെയിനില്‍ നിന്നും കടമെടുത്തതായിരുന്നു. ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പ്രാപ്യമാക്കല്‍, പങ്കിടല്‍ എന്നിവ സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളും എല്ലായ്പ്പോഴും പാലിച്ചിരുന്നില്ല. പലപ്പോഴും ഇതേകുറിച്ച് പല പുതിയ ഉപയോക്താക്കള്‍ക്കും അറിവുണ്ടായിരുന്നില്ല എന്നതാണ് കാരണം. അത് സ്ഥാപനമാകാം, അധ്യാപകരാകാം വിദ്യാര്‍ത്ഥികളാകാം. പെട്ടെന്നുള്ള സ്വീകരണമായിരുന്നു. അതുപോലെ തന്നെ പെട്ടെന്നുണ്ടായ ഈ ഒഴിവിലേക്ക് ഇ-പഠന പ്ലാറ്റ്ഫോമുകളുടെ തള്ളിക്കയറ്റമായിരുന്നു, അതുകൊണ്ടു തന്നെ ഇവ സുരക്ഷിതമല്ലാത്തതും ‘തുറന്നതു’മായിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സംബന്ധിച്ച ഡാറ്റ, ഡൗണ്‍ലോഡിങ്, സ്ഥാപന വ്യവസ്ഥകള്‍ക്കു പുറത്തു നിന്നുള്ള ഉള്ളടക്കങ്ങളുടെ പങ്കിടല്‍ തുടങ്ങിയവയുടെ സുരക്ഷാ ലംഘനങ്ങള്‍ക്ക് ഇത് വഴിയൊരുക്കി. ഡിജിറ്റല്‍ ഐപികളെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും സംബന്ധിച്ച അറിവില്ലായ്മയാണ് ഭൂരിഭാഗം ബൗദ്ധിക പകര്‍പ്പവകാശ ലംഘനങ്ങള്‍ക്കും വഴിയൊരുക്കുന്നത്. ഇപ്പോള്‍ തീര്‍ച്ചയായ കാര്യങ്ങള്‍ 1. കോവിഡിന് മുന്‍പുണ്ടായിരുന്ന സാധാരണ നിലയിലേക്ക് മടങ്ങാന്‍ കുറച്ചു കാലം എടുക്കും. 2. അങ്ങനെയായി കഴിഞ്ഞാലും സംയോജിത പഠനമായിരിക്കും നടക്കുക, അതായത് ക്ലാസ് റൂം പഠനത്തെ പിന്തുണയ്ക്കാന്‍ ഡിജിറ്റല്‍ ടൂളുകള്‍ ഉറപ്പായും നിലനില്ക്കും. അതിനാല്‍ ബൗദ്ധിക പകര്‍പ്പവകാശം, സുരക്ഷ, സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഏറ്റവും ഉചിതമായ സമയമിതാണ്. ഡിജിറ്റല്‍ ഉള്ളടക്കം,ഒരിക്കല്‍ സൃഷ്ടിച്ചാല്‍ സൃഷ്ടിച്ചതാണ്, അത് പിന്‍ഗാമികള്‍ക്കുള്ളതാണ്. വിഷയത്തിന് പ്രസക്തി ഉള്ളിടത്തോളം കാലം അത് നിലനില്ക്കും. ഈ ‘ആജീവനാന്ത’ ഇ-ലൈബ്രറിക്ക് ആനുകാലിക അവലോകനവും പുതുക്കലും മാത്രമാണ് വേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ‘വികാസം പ്രാപിച്ച’ ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകളിലേക്കോ പഠന മാനേജ്മെന്റ് സംവിധാനങ്ങളിലേക്കോ (എല്‍എംഎസ്) കുടിയേറേണ്ടതിന്റെ ആവശ്യകത ഇത് വെളിപ്പെടുത്തുന്നു – മുകളില്‍ ഉന്നയിച്ച മിക്ക പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇവയ്ക്കു കഴിയും. നല്ലൊരു ഇ-ലേണിങ് പ്ലാറ്റ്ഫോമാണെങ്കില്‍ ഭരണ അവകാശങ്ങള്‍ക്കൊപ്പം ലംഘനവും തടഞ്ഞ് ഉപയോക്താവിന്റെ ഡാറ്റയുടെയും ബൗദ്ധിക പകര്‍പ്പവകാശത്തിന്റെയും സുരക്ഷ ഉറപ്പാക്കും. നിലവാരമുള്ള പഠന മാനേജ്മെന്റ് സംവിധാനം ഡിജിറ്റല്‍ ലൈബ്രറി പോലുള്ളവയുടെ ഉള്ളടക്കങ്ങള്‍ വിദ്യാഭ്യാസ ആവാസ വ്യവസ്ഥയ്ക്കുള്ളിലുള്ളതാണെന്ന് ഉറപ്പാക്കുന്നു. അതിനായി 1. നിയന്ത്രിത പ്രവേശനം-രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രം ലോഗ് ഇന്‍ ചെയ്യാന്‍ അനുമതി, 2. നിയന്ത്രിത പ്രചാരം- ഓഫ്ലൈന് കാണുന്നതിനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ ഉപകരണത്തില്‍ ഉള്ളടക്കം സുരക്ഷിതമായിരിക്കും, 3. പകര്‍പ്പ് തടയല്‍-ഫോര്‍വേഡ് ചെയ്യുന്നതിന്റെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധ്യമല്ല, 4. ഐപിക്ക് അനുയോജ്യമായത്- ഉദാഹരണമായി യൂട്യൂബ് വീഡിയോകള്‍ ഐപി അവകാശങ്ങള്‍ ലംഘിക്കാതെ പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യാനാകില്ല. ബയോമെട്രിക്സിനും പ്രചാരമേറുന്നുണ്ട്. മുഖം തിരിച്ചറിയല്‍, ശബ്ദം തിരിച്ചറിയല്‍ തുടങ്ങിയ ബയോ-മെട്രിക് സാങ്കേതികവിദ്യകളെ ആശ്രയിച്ച് ഇ-പഠനം നല്ല പരിപാലനം ഉറപ്പുവരുത്തുന്നു. ബയോമെട്രിക് തിരിച്ചറിയല്‍ ഉപയോഗിക്കുന്ന ചില പുതിയ ഇ-ലേണിങ് പ്ലാറ്റ്ഫോമുകള് ഒരു ഉപകരണം അതിന്റെ ഉപയോക്താവ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നു. ആ ഉപയോക്താവിന് മാത്രമേ ആ ഉപകരണത്തില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കൂ. അതുപോലെ തന്നെ വിദൂരത്തുള്ള പരീക്ഷകളുടെ കാര്യത്തിലും സാങ്കേതിക സഹായം ഉപയോഗിച്ച് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിക്ക് മാത്രം പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷാ സമയത്ത് മറ്റ് വിഭവങ്ങളുടെ അല്ലെങ്കില്‍ ശബ്ദ സഹായങ്ങളൊന്നും തേടുന്നില്ലെന്നും ഉറപ്പു വരുത്താം. അവസാനമായി, മേല്‍ പറഞ്ഞ ഒന്നും തന്നെ പൂര്‍ണമായും ഫലം നല്‍കിയിട്ടില്ല. ഇ-പഠിതാക്കള്‍ക്കിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാത്തതാണ് കുഴപ്പം. ഐപി അവകാശങ്ങളിലും ഉത്തരവാദിത്തങ്ങളിലും കോഴ്സുകള്‍ നല്‍കുന്നതിന് പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബൗദ്ധിക പകര്പ്പവകാശങ്ങളോട് കര്‍ശന വിധേയത്വം പാലിക്കുകയും, ലംഘനങ്ങള്‍ ശിക്ഷാര്ഹവുമായിരിക്കണം. ഐപിആര്‍ പാലിക്കുന്നില്ലെങ്കില്‍, ഗവേഷണത്തിലും വികസനത്തിലും മൗലികതയും നിക്ഷേപവും ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങും.