പുതുച്ചേരി :പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന. മുഖ്യ മന്ത്രി നാരായണസ്വാമി എംഎൽഎമാരുടെ യോഗം വിളിച്ചു. നിയമസഭാ സമ്മേളനം 11 മണിക്ക് ചേരാനിരിക്കെയാണ് യോഗം.
സർക്കാരിന് ഭൂരിപക്ഷം ഇല്ലാതായതിനെ തുടർന്ന് ഫ്‌ളോർ ടെസ്റ്റ് നടക്കാനിരിക്കുകയാണ്. രണ്ട് എംഎൽഎമാരാണ് ഭരണപക്ഷത്ത് നിന്ന് രാജിവച്ചത്. ഈ സാഹചര്യത്തിലാണ് നാരായണസ്വാമി സർക്കാരിന് സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
കെ.ലക്ഷ്മിനാരായണൻ എംഎൽഎയാണ് ഒടുവിലായി രാജിവച്ചത്. നിലവിൽ 13 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. 33 അംഗ സഭയിൽ പ്രതിപക്ഷത്തിനാകട്ടെ 14 എംഎൽഎമാരുണ്ട്.