അബുദാബി: യുഎഇയില്‍2250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 17 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 3684 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,97,701 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. 2.91 കോടി കോവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 3,70,425 ആണ്. ഇവരില്‍ 3,59,697 പേര്‍ ഇതിനോടകം രോഗ മുക്തി നേടി. ആകെ മരണസംഖ്യ 1,125 മരണങ്ങള്‍ ആയി ഉയര്‍ന്നു.