ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി പതിനാറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു. 24.71 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ക്ക് രോഗം ഭേദമായി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.09 കോടി കടന്നു. കഴിഞ്ഞ ദിവസം 13,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 1.42 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.06 കോടി പേര്‍ രോഗമുക്തി നേടി. 1.56 ലക്ഷം പേര്‍ മരിച്ചു.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 57,472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 10,139,148 ആയി ഉയര്‍ന്നു. 1,212 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 245,977 ആയി. സാവോ പൗളോ സംസ്ഥാനത്താണ് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ സംസ്ഥാനത്ത് ആകെ 1,971,423 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 57,743 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.