കുവൈത്തിൽ പുതിയ മന്ത്രിസഭ മന്ത്രിസഭ നിലവില്‍ വരാൻ മാർച്ച് പകുതി വരെ കാത്തിരിക്കേണ്ടി വരും.ഫെബ്രുവയിൽ മന്ത്രിസഭാ രൂപീകരികില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ദേശീയ ദിനാഘോഷം കഴിഞ്ഞ് മന്ത്രി സഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കും. 2020 ഡിസംബർ 14ന് അധികാരമേറ്റ മന്ത്രിസഭ പാർലമെന്‍റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു മാസം തികയുന്നതിനു മുമ്പ് രാജി വെച്ചത്.
മന്ത്രിസഭ രൂപീകരണം വൈകുന്നതിനാൽ നിലവിൽ അമീറിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് പാർലമെന്‍റ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഈ കാലയളവിനുള്ളിൽ പുതിയ മന്ത്രിസഭ രൂപീകരിക്കണം. ഒരു ടേമിൽ ഒരു തവണ മാത്രമാണ് പാർലമെന്‍റ് യോഗം മരവിപ്പിക്കാൻ അനുമതിയുള്ളത്.കൊറോണ പ്രതിരോധ നടപടികൾ മുതൽ നിർണായകമായ പല വിഷയങ്ങളും നിലവിൽ നോക്കുന്നത് കാവൽ മന്ത്രിസഭയാണ്. പുനഃസംഘടനയിൽ മന്ത്രിസഭയിൽ ആരൊക്കെ ഇടം നേടുന്നമെന്ന് കാത്തിരുന്നു കാണണം.