റിയാദ്: സൗദി അറേബ്യയിൽ 334 പേർക്ക് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,702 ആയി. ഇതിൽ 3,64,646 പേർ സുഖം പ്രാപിച്ചു.
രാജ്യമാകെ 349 പേർ രോഗമുക്തരായി.
രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ മരിച്ചു. ഇതുവരെയുള്ള ആകെ കോവിഡ് മരണസംഖ്യ 6445 ആയി.
2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.