റിയാദ് :കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
നേരത്തെ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനും വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് തുടരും. റസ്റ്റോറന്റുകളില്‍ പാഴ്‌സര്‍ സര്‍വീസ് അനുവദിക്കും.
സിനിമാ ശാലകള്‍ പ്രവര്‍ത്തിക്കുന്നതിനും, ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും മറ്റുമുള്ള ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ക്കും ഗെയിംസുകള്‍ക്കും വിലക്കുണ്ട്.