മുൻ ഐ സി ഐ സി ഐ എം ഡി ചന്ദ കൊച്ചാറിനു അഞ്ചു ലക്ഷത്തിന്മേൽ ജാമ്യം അനുവദിച്ചു .കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണിത് .
അനുമതിയില്ലാതെ രാജ്യം വിടരുതെന്നും നിർദേശമുണ്ട് .മുംബൈയിലെ പ്രേത്യേക കോടതിയിൽ ഇവർ വെള്ളിയാഴ്ച ഹാജരായി .ജനുവരി 30 നു ഇവർക്ക് കോടതിയിൽ ഹാജരാകാനുള്ള സമൻസ് ലഭിച്ചിരുന്നു .
തുടർന്ന് ജാമ്യത്തിന് ഇവർ അപേക്ഷിക്കുക ഉണ്ടായി .കോടതി ഇ ഡിയോട് ജാമ്യ ഹർജിയിൽ പ്രതികരിക്കാൻ നിർദേശിച്ചിരുന്നു .ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും എതിരെയുള്ള കേസിന്റെ ആരംഭം 2017 -ലാണ് .
ചട്ടങ്ങൾക്ക് വിരുദ്ധമായി വിവിധ സ്ഥാപനങ്ങൾക്ക് ഐസിഐസിഐ ബാങ്ക് 3,250 കോടി വായ്പാ സൗകര്യം അനുവദിച്ചുവെന്ന് പരാതിയിലാണ് അന്വേഷണം തുടങ്ങിയത് .സി ബി ഐ ആയിരുന്നു ഈ കേസിൽ അന്വേഷണം നടത്തിയിരുന്നത് .ഇ ഡി 2020 നവംബറിൽ ഇവർക്ക് എതിരെ പരാതി രജിസ്റ്റർ ചെയുക ഉണ്ടായി .