ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് അന്തരാഷ്ട്ര പിന്തുണ ലഭിച്ചത് സംബന്ധിച്ച് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. യുഎസില്‍ ജോര്‍ജ് ഫ്ളോയിഡിനെ വംശീയ വെറിയനായ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നവെന്ന്‍ പഠാന്‍ ഓര്‍മിപ്പിച്ചു.
When George Floyd was brutally murdered in the USA by a policeman,our country rightly expressed our grief. #justsaying
— Irfan Pathan (@IrfanPathan)
February 4, 2021
‘ജോര്‍ജ് ഫ്ലോയ്ഡിനെ യു.എസ്.എയില്‍ ഒരു പൊലീസുകാരന്‍ ക്രൂരമായി കൊല ചെയ്തപ്പോള്‍, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയില്‍ പ്രകടിപ്പിച്ചിരുന്നു’ -‘ജസ്റ്റ് സെയിങ്’ എന്ന ഹാഷ്ടാഗിലാണ് പഠാന്‍റെ ട്വീറ്റ്.
രണ്ടു മണിക്കൂറിനകം 30000 ലൈക്ക് നേടിയ ട്വീറ്റ് പതിനായിരത്തോളം പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
പോപ് താരം റിഹായനയടക്കമുള്ള അന്തരാഷ്ട്ര സെലിബ്രറ്റികള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയുമടക്കമുള്ള കായിക താരങ്ങളും ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു.
















