ലക്നൗ :ഉത്തർ പ്രദേശ് പോലീസ് നോയ്ഡ സെക്ടർ 18 -ൽ നിന്നും ഒരു പെൺവാണിഭ സംഘത്തെ പിടികൂടി .14 -ഓളം പെൺകുട്ടികളെ രക്ഷിക്കാൻ പോലീസിന് കഴിഞ്ഞു .”സ്പാ സെന്ററുകളിലും മറ്റും പെൺവാണിഭ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത് ” ഡി സി പി രാജേഷ് എസ് അറിയിച്ചു .
ഇരകളായ പെൺകുട്ടികളെ റീഹാബിലേഷൻ സെന്ററുകളിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .എന്നാൽ സ്പാ ഉടമസ്ഥരും കസ്റ്റമേഴ്സിനെയും ഇമ്മോറൽ ട്രാഫിക് ആക്ടിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .