ന്യൂഡൽഹി :പ്രതിപക്ഷ നേതാക്കൾ ഡൽഹി -യു പി ബോർഡർ ആയ ഗാസിപൂരിൽ എത്തി .കർഷക സമരം നടത്തുന്നവരുമായി ചർച്ച ചെയ്യാനാണ് ഇവർ എത്തിയത് .എന്നാൽ പോലീസ് ഇവരെ തടഞ്ഞു .”നമ്മുക്ക് സമരത്തെ കുറിച്ച് ചർച്ച ചെയ്യാം ,പാർലമെൻറിൽ ഈ വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുവദിക്കുന്നില്ല .എന്നാൽ സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം നമ്മൾക്ക് പ്രശനം ഉന്നയിക്കാം “ഹർസിമ്രത് കൗർ ബദൽ നേതാവായ ശിരോമണി അറിയിച്ചു .
എട്ടു മുതൽ പത്തു വരെയുള്ള പാർട്ടികൾ ഇന്ന് ഇവിടം സന്ദർശിക്കുമെന്ന് ശിരോമണി മാധ്യമങ്ങളെ അറിയിച്ചു .പാർലമെൻറിൽ വിഷയം ഉന്നയിക്കാൻ സമ്മതിക്കുന്നില്ല ,അതിനാലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു .സന്ദർശനത്തിന് ശേഷം ലോക് സഭ സ്‌പീക്കറോട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .