ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11039 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയിലധികം കേസുകളും കേരളത്തിലാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5716 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1,07,77,284 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,04,62,631 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,60,057 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 110 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 1,54,596 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്‌സിനേഷന്‍ ദൗത്യത്തിലും രാജ്യം മുന്നിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യം എന്നു വിശേഷിപ്പിച്ചാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.
ഡിസബംര്‍ 17ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ ഇതുവരെ 41,38,918 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.അതേസമയം, ആദ്യഘട്ടത്തില്‍ ആഗോള മാതൃകയായ കേരളമാണ് കോവിഡ് പ്രതിദിന കണക്കില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. രോഗവ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രതിദിന കണക്ക് ആയിരത്തില്‍ താഴെയായെങ്കിലും കേരളത്തില്‍ അത് അയ്യായിരത്തിന് മുകളിലാണ്.