ന്യൂ ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ- കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികളാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്.
675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.